Post Page Advertisement [Top]

...

ആകാശത്തണല്‍





ന്റെ പ്രഭാതങ്ങള്‍ക്കൊരിക്കലും 
പുലരിത്തുടിപ്പുണ്ടാകാറില്ല.
ഒന്നുകില്‍ വെയിലിന്‍റെ
വിളറിയ ചിരി.
അല്ലെങ്കില്‍ മഞ്ഞിന്‍റെ
മരവിച്ച നോട്ടം.

പ്രദോഷങ്ങള്‍ക്കുമുണ്ടാവാറില്ല;
പ്രസന്നാത്മകത.
നിവര്‍ന്നു നിന്ന് 
മൂര്‍ദ്ധാവില്‍ ഉമ്മവച്ചിട്ടുണ്ടാവില്ല
ഒരു പകലും.

ഇളം കാറ്റില്‍ ഹൃദയം
ഇലകളില്‍ കിടന്നു തുള്ളുമ്പോള്‍
സ്മരണകള്‍ കരിയിലകളായി
കാട് കയറും.

മഞ്ഞും മഴയും വെയിലും   
ആകാശത്തിന്റെ കാരുണ്യങ്ങളെന്ന്
തളിരിലകളുടെ കാതില്‍ വന്ന്
കാറ്റ് പാടുമ്പോള്‍

കുനിഞ്ഞു പോകും ശിരസ്സ്,
ഒരു കുന്നിന്റെ നെറുകയില്‍ നിന്ന്
മണ്ണിന്റെ മടിയിലേക്ക്.



c
  1. കുനിഞ്ഞു പോകും ശിരസ്സ്,
    ഒരു കുന്നിന്റെ നെറുകയില്‍ നിന്ന്
    മണ്ണിന്റെ മടിയിലേക്ക്...!

    nice..

    ReplyDelete
  2. ഇങ്ങനെയൊക്കെയാണെങ്കിലും ജീവിതം സുന്ദരതരം

    ReplyDelete
  3. അതെ. മഞ്ഞും മഴയും വെയിലും ആകാശത്തിന്‍റെ കാരുണ്യങ്ങള്‍ തന്നെ

    ReplyDelete
  4. സുഖ-ദു:ഖ സമ്മിശ്രമീ ജീവിതം.വേദനയില്‍ വേവലാതിപ്പെടുന്ന ചുടുവെയിലുകളിലും നിശ്വാസങ്ങളുതിര്‍ക്കുന്ന വിഫല സ്വപ്നങ്ങളുടെ വിമൂകവിതുമ്പലുകളിലും ഇളം കാറ്റുപോല്‍ താഴുകാനെതത്തുന്ന ആകാശത്തിന്റെ തണല്‍ കൈകള്‍ തൊട്ടു തലോടവേ , അറിയാതെ കുനിഞ്ഞുപോകും ശിരസ്സ്‌ മണ്ണിന്റെ മാറിലേക്ക്‌.അവ തളിരലകളുടെ നെറ്റിത്തടത്തിലായാലും കവിതകള്‍ പിറക്കുന്ന കാവ്യ നീതിയാണ്.അഭിനന്ദനങ്ങള്‍ ഈ നല്ല കവിതക്ക്‌ !

    ReplyDelete
  5. മുഹമ്മദ് മാഷെ,

    നല്ല കവിതയാണ്. ആശംസകള്‍

    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
  6. ആകാശത്തണൽ...
    സുഖ ദു:ഖ സമ്മിശ്രമീ ജീവിതം...തൊട്ടുതലോടിയും..കണ്ണുനീരേകിയും അതു നമ്മെ നയിച്ചുകൊണ്ടേയിരിക്കും...മഞ്ഞും മഴയും ആകാശത്തിന്റെ കാരുണ്യങ്ങളാണല്ലോ...
    ശാശ്വതമയൊരു സത്യത്തിലേക്കുള്ള പ്രയാണം...
    നല്ല കവിത..

    ReplyDelete
  7. നല്ല കാല്‍പനിക സൌന്ദര്യമുള്ള വരികള്‍.

    ReplyDelete
  8. നല്ല വരികള്‍ക്ക് ആശംസകള്‍...

    ReplyDelete
  9. നേരുപറയുമ്പോൾ കവിതയ്ക്കു കനം കൂടും.നരച്ച ചിത്രങ്ങൾക്കിടയിലും വർണങ്ങൾ കണ്ടെത്തുന്നു താങ്കൾ.

    ReplyDelete
  10. തന്നിലെ പ്രകൃതിയെ കണ്ടെത്തുന്നവന്‍ ഈശ്വരനെ കണ്ടവന്‍ തന്നെ
    നിഴലിക്കുന്നു വരികളില്‍ ഈ കാഴ്ചകളത്രയും

    ReplyDelete
  11. നല്ല ഭാവന, അവതരണം - കവിതയുടെ ഭംഗി നിലനിർതിക്കൊണ്ട്.

    ReplyDelete
  12. കുനിഞ്ഞു പോകും ശിരസ്സ്,
    ഒരു കുന്നിന്റെ നെറുകയില്‍ നിന്ന്
    മണ്ണിന്റെ മടിയിലേക്ക്.

    ReplyDelete