Post Page Advertisement [Top]

2-no

ഈ നില്‍പ്പില്‍ എല്ലാ ഇലയിലും വേദനയും  അതിന്‍റെ  വേവലാതിയും കടക്കലും തലപ്പിലും കണ്ണിലും കാതിലും കാറ്റിനെപ്പോലെ കൈകൊണ്ടോ കാല്‍ക്കൊണ്ടോ തട്ടുമ്...

..

കാറ്റടിക്കില്ല, മഴ പെയ്യില്ല
കറുത്തു കഴിഞ്ഞാല്‍ 
കാടുപിടിക്കുന്ന, കല്ലിലും 
മരത്തിലുമുള്ള കൂടുകളില്‍ 
കാക്ക കരഞ്ഞാലും 
കാതുകേള്‍ക്കില്ല,
കതക് തുറന്നാലും കണ്ണുകാണില്ല.
ജനിതക, ജാതക ദോഷങ്ങള്‍ 
      
വനവാസ ദുരിതങ്ങളാല്‍  
പിഴച്ചു പോയ വഴികള്‍ 
അപവാദ ഭയത്താല്‍ 
അടച്ചിട്ട പൂമുഖം  
പ്രവാസ ദുഃഖങ്ങള്‍ 
വിളമ്പുന്ന പകല്‍   
അഗ്നിപരീക്ഷണങ്ങളില്‍ 
ഉരുകിയ ഉടല്‍
ആത്മസമര്‍പ്പണങ്ങളില്‍ 
അടിതെറ്റിയ നടത്തം     
കടക്കണ്ണില്‍ പുരുഷവശ്യം 
കടല്‍നാക്കില്‍ വിദ്വേഷം.
പുകമറകളില്‍ പൂഴ്ത്തിവച്ച    
പൂത്തുകായ്ക്കാനുള്ള മോഹം.

പുറത്തുകാണുമ്പോള്‍ ഗൃഹാരാമം 
അകത്തു ചെല്ലുമ്പോള്‍ മഹാരണ്യം.
വാസ്തുശാസ്ത്രവിധിപ്രകാരം
ഒരാജീവനാന്തം
വാര്‍ത്തുവയ്ക്കപ്പെട്ടവയുടെ
പുരാവൃത്തം.