Post Page Advertisement [Top]

...

പരിണാമം

കലില്‍ പൊള്ളും
അനുഭവങ്ങള്‍  
രാത്രിയില്‍ പുത്തന്‍
പരിഭവങ്ങള്‍
മഴയില്‍  മഞ്ഞില്‍ കാറ്റില്‍
പൊതു പരാതികള്‍
കാലത്തിന്‍റെ വഴികളില്‍
കലിയുടെ പ്രളയച്ചുഴികള്‍
കയങ്ങളില്‍ താഴുമ്പോള്‍
കരങ്ങളില്‍ ജീവാനുഗ്രഹങ്ങള്‍ .

പച്ചപിടിച്ച ജീവിതമൊരു 
പരീക്ഷണശാലയില്‍
കിടന്നു  പഴുക്കുമ്പോള്‍
ഭയാതിശയങ്ങള്‍ക്കെല്ലാം
രാസപരിണാമങ്ങള്‍
കൌമാരക്കാഴ്ച്ചകളില്‍
ജരാനരകള്‍ .

ഒടുവില്‍ ,
മിന്നലിലാകാശമുരുകാത്തത്
ഇടിനാദത്തിന്‍റെ ചുണ്ടുകള്‍
ദൈവത്തോട് 
യാചിക്കുമ്പോഴാണെന്നു
തിരിച്ചറിയുമ്പോള്‍
ഒരു പൂമരപ്പൊക്കത്തില്‍  നിന്നും
താഴേക്കുതിര്‍ന്നു വീഴുന്നു.
പിന്നെ,
ഒരു പുല്‍ക്കൊടിക്കൊപ്പം 
കിടന്ന്
പ്രാര്‍ഥനകളില്‍ വളരുന്നു.



  
c
  1. പച്ചപിടിച്ച ജീവിതമൊരു
    പരീക്ഷണശാലയില്‍
    കിടന്നു പഴുക്കുമ്പോള്‍
    ഭയാതിശയങ്ങള്‍ക്കെല്ലാം
    രാസപരിണാമങ്ങള്‍
    കൌമാരക്കാഴ്ച്ചകളില്‍
    ജരാനരകള്‍.

    അവര്‍ണ്ണനീയം കവിതതന്‍ മായിക ലോകം,ആശംസകള്‍

    ReplyDelete
  2. കവിത ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  3. അതെ പിന്നെ പുല്‍കൊടിക്കൊപ്പം വളരണം, അതാണ്‌ വളര്‍ച്ച.
    പക്ഷെ ആ തിരിച്ചറിവിലേക്കെത്തുമ്പോഴെക്കും നാം ഏറെ വൈകിപ്പോകുന്നില്ലേ.
    ആദ്യമേ അറിഞ്ഞിരുന്നെങ്കില്‍ എന്ന് കൊതിക്കുന്നു ഇല്ലേ.
    ദാര്‍ശനിക മാനങ്ങളുള്ള വരികള്‍ .

    ReplyDelete
  4. nalla kavitha.....Aashamsakal..

    ReplyDelete
  5. ചില വരികള്‍ പിടിതരാതെ അകന്നു നിന്നു.അവയെ ഒന്നു രണ്ട് വട്ടം കൂടി പുണര്‍ന്നു ഞാന്‍.രണ്ടാമത്തേയും മൂന്നാമത്തേയും വായനയില്‍ പലതിനും ആഴമേറിയ അര്‍ത്ഥ തലങ്ങള്‍.ഇത് 'പരിണാമം' തന്നെ മുഹമ്മ്ദ്ക്കാ.ഇഷ്ടപ്പെട്ടു.

    ReplyDelete
  6. മിന്നലിലാകാശമുരുകാത്തത്ഇടിനാദത്തിന്‍റെ ചുണ്ടുകള്‍ ദൈവത്തോട് യാചിക്കുമ്പോഴാണെന്നുതിരിച്ചറിയുമ്പോള്‍.. ഈ വരികളുടെ മനോഹാരിതയിൽ.. പിടിതന്നെന്നു കരുതുമ്പോഴേക്കും കവിത വഴുതിപ്പോകുന്നു, സാഹേബ്!

    ReplyDelete
  7. ഇക്കവിതയ്ക്കൊരിടിനാദത്തിന്റെ മുഴക്കം... നന്നായി.

    ReplyDelete
  8. പൂമരപ്പൊക്കത്തില്‍ നിന്നും താഴേക്കുതിര്‍ന്നു വീഴുന്നു..

    വീഴാനും വളരാനും വൈകുന്നു :) എന്നതാണ് സത്യം.

    ReplyDelete
  9. ആറ്റിക്കുറുക്കിയ നിരീക്ഷണങ്ങള്‍ ..കവിതയായ് പിറവികൊണ്ടു ..:)

    ReplyDelete
  10. തുടർന്നുമെഴുതൂ ആശംസകൾ...

    ReplyDelete
  11. പിന്നെ,
    ഒരു പുല്‍ക്കൊടിക്കൊപ്പം
    കിടന്ന്
    പ്രാര്‍ഥനകളില്‍ വളരുന്നു.
    ഇതെന്നുമൊരു ഭയമാണ്‍..................

    ReplyDelete
  12. follow ചെയ്തു, ഇനി കറക്റ്റ് ടൈം ല് എത്താം

    ReplyDelete