ചിലപ്പോളെന്‍റെ വീട്.
ഏതു ജാലകം തുറന്നാലും
കാതടപ്പിക്കുന്ന
തീയുടെ അലര്‍ച്ച.
ഏതു കോണില്‍ നിന്നാലും
എരിപൊരി സഞ്ചാരം.
ചിലപ്പോള്‍ മാത്രം
സ്വര്‍ഗത്തിലേക്ക് തുറക്കുന്ന
പിന്‍വാതിലിന്‍ വിടവിലൂടെ
ഒരു മുലപ്പാലിന്‍ മണം
ചാലൊളിപ്പിച്ചിറങ്ങുന്നു.
അടഞ്ഞു പോയ ആ വാതിലിലൂടപ്പോള്‍
എന്റെ പോര്‍വിളികള്‍
അകന്നകന്നു പോകുന്നു.
തുറന്നു കിടക്കുന്ന വാതിലിലൂടെ
പുറത്തേക്കു നോക്കാനുള്ള പേടി
അയല്‍ മുഖത്തുണ്ടാകാത്തതാണ്
എന്നുമെന്‍റെ ചിരാതില്‍
എണ്ണ നിറക്കുന്നത്.
മഞ്ഞും മഴയും വെയിലും ചേര്‍ന്ന്
ആയുസ്സിന്റെ എത്രയെത്ര കുപ്പായങ്ങളാണ്
എനിക്കണിയിച്ചു തരുന്നത് !
പുറത്തേക്കു നോക്കാനുള്ള പേടി
ReplyDeleteഅയല്‍ മുഖത്തുണ്ടാകാത്തതാണ്
എന്നുമെന്‍റെ ചിരാതില്‍
എണ്ണ നിറക്കുന്നത്.
ഒരിപാടിഷ്ടം തോന്നുന്ന നല്ല വരികൾ.