മരത്തില്‍ വായിക്കുമ്പോള്‍
മനസ്സില്‍ നന്മ
പൂക്കളെ പഠിക്കുമ്പോള്‍
പുതിയൊരുണ്മ
മണ്ണില്‍ തിരഞ്ഞാലോ
മറുജന്മ മുഖം
മാനത്തു തേടുമ്പോള്‍
മഹാമൌന സുഖം.
മുള നുള്ളിക്കളഞ്ഞാലും
മുളപൊട്ടി വിരിയുന്നു
ശകുന സങ്കല്‍പ്പങ്ങളില്‍
ശവംനാറിപ്പൂക്കള്‍
തലയരിഞ്ഞെടുത്താലും
തളിര്‍ചൂടി നില്‍ക്കുന്നു
സഹന സങ്കടങ്ങളില്‍
ദുരിതപ്പൂമരങ്ങള്‍
കല്ലുമഴ,കണ്ണേറുകള്‍
ഇടനെഞ്ചിലിടിനാദം
കായുതിര്‍ന്ന ചില്ലകളില്‍
കാണാക്കിളിക്കൊഞ്ചലുകള്‍
പൂര്‍വ്വ സ്മൃതിയുണരുമ്പോള്‍
പൂവിടുന്നു ശോകം
വേദനകള്‍ വേരോടുമ്പോള്‍
കാതലിനു ഭാരം
ഇനിയുള്ള വഴിദൂരം
ഇലകള്‍ വീണു മായുമ്പോള്‍
ഊറിയൂറിച്ചിരിക്കുന്നു
ഉച്ചിയിലൊരു സൂര്യന്‍ .
നന്നായിട്ടുണ്ട്, ആശംസകൾ
ReplyDeleteഇക്കാ നല്ല കവിത, അഭിനന്ദനങ്ങള്‍.
ReplyDelete.
.
ഓ.ടൊ. ഈ 'വാക്കു തിട്ടപ്പെടുത്തല്‍' പരിപാടി എനിക്കങ്ങ് സഹിക്കുന്നില്ല :/
നല്ല കവിത
ReplyDeleteചിന്തിപ്പിക്കുന്ന വരികൾ....
ReplyDelete