തൊട്ടിലും
ആട്ടുകട്ടിലും കൊള്ളാം.
എങ്കിലും അതൊക്കെയീ
മനുഷ്യര്‍ക്കെ ചേരൂ.
മനുഷ്യര്‍ക്കെ ചേരൂ.
ശവപ്പെട്ടിയും
സെമിത്തേരിയും
നന്നു , പക്ഷെ
കിടക്കുമ്പോള്‍
മുഖത്തോടു മുഖം
കാണാന്‍ പറ്റില്ലല്ലോ!
ചിതയിലാണെങ്കില്‍
ശുദ്ധ സുഗന്ധം, പക്ഷെ
ഈ നെയ്യും ചന്ദനവും
ശുദ്ധ അസംബന്ധം.
പുഴയില്‍ പ്രാണഭയം,
കടപ്പുറത്തോളം.
ഹാവൂ..ആശ്വാസം..!
ഹാവൂ..ആശ്വാസം..!
ചെന്നായ്ക്കു പോലും
മലര്‍ന്നു കിടക്കാന്‍
സൌകര്യമുള്ള
മനസ്സുള്ളപ്പോള്‍
ചെകുത്താനെന്തിനു
കാടുകേറണം?
aashamsakal.....
ReplyDelete