Post Page Advertisement [Top]

2-no

LIVE TYPING ! ലൈവ് ടൈപ്പിംഗ് ..! ബ്ലോഗില്‍ ഒരു പോസ്റ്റോ അല്ലെങ്കില്‍ ഒരു സന്ദേശമോ ലൈവായി ടൈപ്പ് ചെയ്യുന്ന രീതിയില്‍ എങ്ങിനെ പ്രദര്‍ശിപ്പിക്ക...

ബ്ലോഗ് ടിപ്സ്സാങ്കേതികം

ലൈവ് ടൈപ്പിംഗ് വായിക്കുക..

6 comments:
..

thodunnavarum+vaadunnavarum









മറന്നു പോയവരോ 
മരിച്ചു പോയവരോ അല്ല
ഇടക്കിടക്ക് കടന്നു വന്നു
മനസ്സില്‍ തൊടുന്നു
മടങ്ങിപ്പോകുന്നു.

വാര്‍ത്തകളിലോ
വര്‍ത്തമാനങ്ങളിലോ
ഊണിലോ
ഉറക്കത്തിലോ ആവാം.

ദുരിതനെന്നോ ദുഷ്ടനെന്നോ
ഇരയെന്നോ സാക്ഷിയെന്നോ
വാദിയെന്നോ പ്രതിയെന്നോ
ഒക്കെ പരസ്പ്പരബന്ധമുള്ള
സംശയങ്ങള്‍ 

വാക്കുകള്‍ 
തൂക്കിനോക്കി നോക്കിയാല്‍
തൂക്കിലെറ്റപ്പെട്ടവരേക്കാള്‍
ഭാരം കാണും.
ഭാവങ്ങള്‍ 
അളന്നു നോക്കിയാല്‍ 
തുറുങ്കിലടക്കപ്പെട്ടവരേക്കാള്‍
രോഷം പുകയും.
ബന്ധങ്ങള്‍ 
അഴിച്ചുനോക്കിയാല്‍ 
തുറന്നു വിടപ്പെട്ടവരേക്കാള്‍ 
ശക്തി കാട്ടും.

മറന്നു പോയവരല്ലെങ്കിലും
മനസ്സില്‍ തൊടുന്നവര്‍
മനുഷ്യരേപ്പോലെയല്ല.
മരിച്ചുപോകാത്തതിനാല്‍ 
മാലാഖയോ
ചെകുത്താനോ ആവില്ല.

തൊടുന്നയിടങ്ങളിലെല്ലാം
വാക്കുകള്‍ വാടിപ്പോകുമ്പോള്‍
മുള്ളുകള്‍ ഉറപ്പുള്ളതുകൊണ്ട്
മുറിയാന്‍ നില്‍ക്കില്ല.
അതൊക്കെ,
മൃഗങ്ങളേപ്പോലെത്തന്നെ.