Post Page Advertisement [Top]

...

വാനസ്പത്യം

vanaspathyam
കാറ്റടിക്കില്ല, മഴ പെയ്യില്ല
കറുത്തു കഴിഞ്ഞാല്‍ 
കാടുപിടിക്കുന്ന, കല്ലിലും 
മരത്തിലുമുള്ള കൂടുകളില്‍ 
കാക്ക കരഞ്ഞാലും 
കാതുകേള്‍ക്കില്ല,
കതക് തുറന്നാലും കണ്ണുകാണില്ല.
ജനിതക, ജാതക ദോഷങ്ങള്‍ 
      
വനവാസ ദുരിതങ്ങളാല്‍  
പിഴച്ചു പോയ വഴികള്‍ 
അപവാദ ഭയത്താല്‍ 
അടച്ചിട്ട പൂമുഖം  
പ്രവാസ ദുഃഖങ്ങള്‍ 
വിളമ്പുന്ന പകല്‍   
അഗ്നിപരീക്ഷണങ്ങളില്‍ 
ഉരുകിയ ഉടല്‍
ആത്മസമര്‍പ്പണങ്ങളില്‍ 
അടിതെറ്റിയ നടത്തം     
കടക്കണ്ണില്‍ പുരുഷവശ്യം 
കടല്‍നാക്കില്‍ വിദ്വേഷം.
പുകമറകളില്‍ പൂഴ്ത്തിവച്ച    
പൂത്തുകായ്ക്കാനുള്ള മോഹം.

പുറത്തുകാണുമ്പോള്‍ ഗൃഹാരാമം 
അകത്തു ചെല്ലുമ്പോള്‍ മഹാരണ്യം.
വാസ്തുശാസ്ത്രവിധിപ്രകാരം
ഒരാജീവനാന്തം
വാര്‍ത്തുവയ്ക്കപ്പെട്ടവയുടെ
പുരാവൃത്തം.




c
  1. blank

    വായന അടയാളപ്പെടുത്തുന്നു

    ReplyDelete
  2. blank

    ജനിതക, ജാതക ദോഷങ്ങള്‍

    ReplyDelete
  3. blank

    This comment has been removed by the author.

    ReplyDelete
  4. blank

    പുറത്തുകാണുമ്പോള്‍ ഗൃഹാരാമം
    അകത്തു ചെല്ലുമ്പോള്‍ മഹാരണ്യം....
    ശക്തമായ പ്രമേയം, അവതരണം.

    ReplyDelete
  5. blank

    കാതുകേള്‍ക്കില്ല,
    കതക് തുറന്നാലും കണ്ണുകാണില്ല.
    ജനിതക, ജാതക ദോഷങ്ങള്‍

    നന്നായി എഴുതി
    ആശംസകള്‍

    ReplyDelete
  6. blank

    വനവാസ ദുരിതങ്ങളാല്‍
    പിഴച്ചു പോയ വഴികള്‍
    അപവാദ ഭയത്താല്‍
    അടച്ചിട്ട പൂമുഖം
    പുകമറകളില്‍ പൂഴ്ത്തിവച്ച
    പൂത്തുകായ്ക്കാനുള്ള മോഹം.!!!! oru verum pennu!!!

    വാര്‍ത്തുവയ്ക്കപ്പെട്ടവയുടെ
    പുരാവൃത്തം..........Kudumbam!!!

    ReplyDelete
  7. blank
  8. blank

    പുറത്തുകാണുമ്പോള്‍ ഗൃഹാരാമം
    അകത്തു ചെല്ലുമ്പോള്‍ മഹാരണ്യം.
    വാസ്തുശാസ്ത്രവിധിപ്രകാരം
    ഒരാജീവനാന്തം
    വാര്‍ത്തുവയ്ക്കപ്പെട്ടവയുടെ
    പുരാവൃത്തം.

    പവാസ ദുഖമാണോ ?
    പ്രകൃതിയുടെ ദുഖമാണോ ?
    കവിതയിൽ നിഴലിക്കുന്നതെന്ന്
    തിരിച്ചറിയാൻ കഴിയുന്നില്ല.
    ആശംസകൾ.

    ReplyDelete
  9. blank

    കവിത പൂര്‍ണ്ണമായി മനസ്സിലായില്ല.

    ReplyDelete
  10. blank

    കുറെ ചിന്തിച്ചു വേണം മനസ്സിലാക്കാന്‍

    ReplyDelete
  11. blank

    ഒരു ക്ലിക്കിൽ തീരുമാനിക്കപ്പെടുന്നു..പലതും,പലപ്പോഴും...
    ഒരുമിച്ചൊഴുകുക തന്നെ നല്ലത്.അനാവശ്യമായ കൈവഴികൾക്ക് പ്രസക്തിയില്ലാതെ വരുമപ്പോൾ.

    വിവരസാങ്കേതിക വിദ്യയും വളർന്നുകൊണ്ടിരിക്കുന്നു... കണ്ടറിയാം..

    ശുഭാശംസകൾ....   

    ReplyDelete
  12. blank

    വിധി എന്ന രണ്ടക്ഷരത്തില്‍ അവസാനിപ്പിപ്പിക്കുന്ന
    വെറും വാര്ത്തുവെക്കലുകള്‍
    ചിത്രം കഥ പറയുന്നു.

    ReplyDelete
  13. blank
  14. blank

    പ്രവാസികളുടെ ഭാര്യമാരുടെ ആത്മ ദു:ഖം....

    ReplyDelete
  15. blank

    പുറത്തുകാണുമ്പോള്‍ ഗൃഹാരാമം അകത്തു ചെല്ലുമ്പോള്‍ മഹാരണ്യം. വാസ്തുശാസ്ത്രവിധിപ്രകാരം ഒരാജീവനാന്തം വാര്‍ത്തുവയ്ക്കപ്പെട്ടവയുടെ പുരാവൃത്തം.

    ഭാവസാന്ദ്രമായ വരികൾ........

    ReplyDelete
  16. blank
  17. blank

    പുകമറകളില്‍ പൂഴ്ത്തിവച്ച
    പൂത്തുകായ്ക്കാനുള്ള മോഹം.

    പുറത്തുകാണുമ്പോള്‍ ഗൃഹാരാമം
    അകത്തു ചെല്ലുമ്പോള്‍ മഹാരണ്യം.
    വാസ്തുശാസ്ത്രവിധിപ്രകാരം
    ഒരാജീവനാന്തം
    വാര്‍ത്തുവയ്ക്കപ്പെട്ടവയുടെ
    പുരാവൃത്തം.
    ഭാവതീവ്രതയുള്ള വരികള്‍
    ആശംസകള്‍

    ReplyDelete
  18. blank

    ആദ്യം പൂവുണ്ടാകും പിന്നീട് അതിൽ നിന്നും കായുണ്ടാകും.ശേഷം അതു പഴുത്ത് മാമ്പഴമാകും.കവിതയാകും.നാം അതു ഭുജിക്കും.നിർവൃതി പൂകും.ഈ വാനസ്പത്യം അവിടം വരെ പോകുന്നില്ല്ല.ഇടക്കുവച്ച് നിർത്തി.അതെന്തായിരുന്നു?

    ReplyDelete
  19. blank

    നന്നായി എഴുതി ഇക്കാ, ആശംസകള്‍

    ReplyDelete
  20. blank

    "വാനസ്പത്യം"....ഒന്നു കറക്കി.ആശയം പല തലത്തിലേക്കും പരക്കുന്നുണ്ട്.(അതാണല്ലോ കവിത )ശരിയായാലും തെറ്റിയാലും ഒരു വ്യാഖ്യാനശ്രമം നടത്തട്ടെ !
    ____________'കറുത്തു കഴിഞ്ഞാല്‍ '-ഒരു സ്ത്രീയുടെ ജനിതക,ജാതക ദോഷങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു.ബാക്കി അവസാന വരികളിലും വ്യക്തം.മൊത്തത്തില്‍ 'വിരിഞ്ഞു കായ്ക്കുന്ന' ഒരു സ്ത്രീ യുടെ മൊത്തം യാതനകള്‍ വിടര്‍ന്നു വരുമ്പോലെ!!
    അഭിനന്ദനങ്ങള്‍!! !

    ReplyDelete
  21. blank

    അക്ഷരങ്ങള്‍ അടയാളപ്പെടുത്തുന്നു ഭാവ സാന്ദ്രമായ കാവ്യത്തെ ആശംസകള്‍ ചെറിയാക്കാ

    ReplyDelete
  22. blank

    ജനിതക, ജാതക ദോഷങ്ങള്‍

    ReplyDelete
  23. blank

    അകത്തു ചെല്ലുമ്പോള്‍ മഹാരണ്യം.
    ഇതാരിക്കാം സത്യം.നന്നായി എഴുതി... ആശംസകള്‍

    ReplyDelete
  24. blank

    സൂപര്‍
    നന്നായി എഴുതിയിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  25. blank

    കവിത കൊള്ളാം ഇക്കാ ..
    ആശംസകള്‍

    ReplyDelete