Post Page Advertisement [Top]

...

തൊടുന്നവരും വാടുന്നവരും











മറന്നു പോയവരോ 
മരിച്ചു പോയവരോ അല്ല
ഇടക്കിടക്ക് കടന്നു വന്നു
മനസ്സില്‍ തൊടുന്നു
മടങ്ങിപ്പോകുന്നു.

വാര്‍ത്തകളിലോ
വര്‍ത്തമാനങ്ങളിലോ
ഊണിലോ
ഉറക്കത്തിലോ ആവാം.

ദുരിതനെന്നോ ദുഷ്ടനെന്നോ
ഇരയെന്നോ സാക്ഷിയെന്നോ
വാദിയെന്നോ പ്രതിയെന്നോ
ഒക്കെ പരസ്പ്പരബന്ധമുള്ള
സംശയങ്ങള്‍ 

വാക്കുകള്‍ 
തൂക്കിനോക്കി നോക്കിയാല്‍
തൂക്കിലെറ്റപ്പെട്ടവരേക്കാള്‍
ഭാരം കാണും.
ഭാവങ്ങള്‍ 
അളന്നു നോക്കിയാല്‍ 
തുറുങ്കിലടക്കപ്പെട്ടവരേക്കാള്‍
രോഷം പുകയും.
ബന്ധങ്ങള്‍ 
അഴിച്ചുനോക്കിയാല്‍ 
തുറന്നു വിടപ്പെട്ടവരേക്കാള്‍ 
ശക്തി കാട്ടും.

മറന്നു പോയവരല്ലെങ്കിലും
മനസ്സില്‍ തൊടുന്നവര്‍
മനുഷ്യരേപ്പോലെയല്ല.
മരിച്ചുപോകാത്തതിനാല്‍ 
മാലാഖയോ
ചെകുത്താനോ ആവില്ല.

തൊടുന്നയിടങ്ങളിലെല്ലാം
വാക്കുകള്‍ വാടിപ്പോകുമ്പോള്‍
മുള്ളുകള്‍ ഉറപ്പുള്ളതുകൊണ്ട്
മുറിയാന്‍ നില്‍ക്കില്ല.
അതൊക്കെ,
മൃഗങ്ങളേപ്പോലെത്തന്നെ. 


c
  1. തൊടുന്നവരും തൊട്ടാല്‍ വാടുന്നവരും (തൊട്ടാവാടികള്‍)..... ബിംബാത്മകമായ വരികള്‍.
    നല്ല രചന.

    ReplyDelete
  2. വാക്കുകള്‍
    തൂക്കിനോക്കി നോക്കിയാല്‍
    തൂക്കിലെറ്റപ്പെട്ടവരേക്കാള്‍
    ഭാരം കാണും.
    ഭാവങ്ങള്‍
    അളന്നു നോക്കിയാല്‍
    തുറുങ്കിലടക്കപ്പെട്ടവരേക്കാള്‍
    രോഷം പുകയും....

    ReplyDelete
  3. നല്ല വരികൾ, ഇഷ്ടായി

    ReplyDelete
  4. ദുരിതനെന്നോ ദുഷ്ടനെന്നോ
    ഇരയെന്നോ സാക്ഷിയെന്നോ
    വാദിയെന്നോ പ്രതിയെന്നോ
    ഒക്കെ പരസ്പ്പരബന്ധമുള്ള
    സംശയങ്ങള്‍

    സത്യം മനസ്സിലാകാത്ത ഇത്തരം അഴകുഴമ്പല്‍ തന്നെ ഇന്നത്തെ വലിയ പ്രശനം.
    മനോഹരമാക്കിയിരിക്കുന്നു ഇന്നിനെ....

    ReplyDelete
  5. ഭാവങ്ങള്‍ ഉരുകി കവിതയാവുന്നു.

    ReplyDelete
  6. മറന്നു പോയവരല്ലെങ്കിലും
    മനസ്സില്‍ തൊടുന്നവര്‍
    മനുഷ്യരേപ്പോലെയല്ല.

    സത്യം തന്നെ. ഇന്ന് മനസ്സ് തൊട്ടറിയണമെങ്കിൽ, നേരു കാണണമെങ്കിൽ, മനുഷ്യാതീതമായ കഴിവുകൾ തന്നെ വേണം. 

    ഇഷ്ടമായി സർ കവിത. എനിക്കു തോന്നുന്നു, വീണ്ടും വീണ്ടും ഈ കവിത വായിച്ചാൽ, ഇതിൽ പുതിയ പുതിയ അർത്ഥങ്ങൾ തെളിഞ്ഞു വരുമെന്ന്

    ശ്രമിക്കട്ടെ ഞാൻ..


    ശുഭാശംസകൾ.... 

    ReplyDelete
  7. മനസ്സില്‍ തൊടുന്നത്

    ReplyDelete
  8. ഈ കവിതയെ സ്നേഹിക്കാതിരിക്കാന്‍ അവില്ലെനിക്ക്..
    തൊട്ടാവാടി എന്ന ഓര്മ പോലും നൊസ്റ്റാള്‍ജിയ ആണ്..

    ReplyDelete
  9. മനസ്സില്‍ തൊടുന്ന വരികള്‍
    ആശംസകള്‍

    ReplyDelete
  10. പ്രിയപ്പെട്ട ഇക്ക ,
    വരികള്‍ ഏറെ ഇഷ്ടമായി
    വളരെ നനായി എഴുതി
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete

  11. മറന്നു പോയവരോ
    മരിച്ചു പോയവരോ അല്ല
    ഇടക്കിടക്ക് കടന്നു വന്നു
    മനസ്സില്‍ തൊടുന്നു
    മടങ്ങിപ്പോകുന്നു......
    വാസ്തവം ....നല്ല എഴുത്ത് ..ആശംസകള്‍ ...!

    ReplyDelete
  12. പരസ്പര ബന്ധമുള്ള സംശയങ്ങള്‍ .
    നന്നായി ബന്ധിച്ചു

    ReplyDelete
  13. എത്താന്‍ വൈകി...
    _______ഹാ ...വരികളിലെ അര്‍ത്ഥവും അതളന്നു തരുന്ന അപാര വാഗ് വിസ്മയങ്ങളും അവര്‍ണ്ണനീയം.പറയട്ടെ ,കലവറയില്ലാതെ -ഇരുത്തം വന്ന ഒരു കവിയുടെ എല്ലാ 'ശ്രീത്വ'ങ്ങളും ഇവിടെ പ്രകടമാണ്.അതു തന്നെയാണ് ഇവിടെ പറന്നെത്താന്‍ പലപ്പോഴും തിടുക്കം കൂട്ടുന്നതും!എല്ലാം ചേര്‍ത്തുവെച്ചൊരു 'പുസ്തക പ്രകാശ'നത്തിനുള്ള സമയം സമാഗതം.ശ്രമിക്കുമല്ലോ?പ്രാര്‍ഥനകളോടെ,ഭാവുകങ്ങളോടെ,ഹൃദയപൂര്‍വ്വം....

    ReplyDelete
  14. ഭാവദീപ്തം എന്നു പറഞ്ഞുകൊള്ളട്ടെ......
    ബ്ലോഗുകളിൽ നല്ല കവിതകൾ വായിക്കാനാവുന്നത് ആഹ്ളാദകരം....

    ReplyDelete
  15. ഇക്കാ നല്ല കവിത

    ReplyDelete
  16. ഈ തൊട്ടാവാടി പൂവിന് വാടാമല്ലിയുടെ സുഗന്ധം.ഇക്കാ ഇതെങ്ങനെ വരുത്തി.എന്നെങ്കിലും കാണുമ്പോൾ പറഞ്ഞു തരണേ....

    ReplyDelete
  17. കവിത മനസ്സിലാവില്ല എന്ന മുന്‍വിധിയോടെ ഒരിക്കലും വരാറില്ല ഇവിടെ .
    കാരണം പദങ്ങളുടെ ആക്രോശം ഇല്ലാതെ വായന നടക്കും എന്നത് തന്നെ .
    നന്നായി ഇതും.
    ആശംസകള്‍

    ReplyDelete
  18. വാക്കുകള്‍
    തൂക്കിനോക്കി നോക്കിയാല്‍
    തൂക്കിലെറ്റപ്പെട്ടവരേക്കാള്‍
    ഭാരം കാണും.
    ഭാവങ്ങള്‍
    അളന്നു നോക്കിയാല്‍
    തുറുങ്കിലടക്കപ്പെട്ടവരേക്കാള്‍
    രോഷം പുകയും.
    ബന്ധങ്ങള്‍
    അഴിച്ചുനോക്കിയാല്‍
    തുറന്നു വിടപ്പെട്ടവരേക്കാള്‍
    ശക്തി കാട്ടും.

    കവിത നന്നയി ഇഷ്ടപ്പേട്ടു..
    നല്ല വരികള്‍..... ആശംസകള്‍ മാഷെ.!

    ReplyDelete
  19. നല്ല കവിത ... ആശംസകള്‍ ഇക്കാ

    ReplyDelete
  20. നന്നായെഴുതി.
    അഭിനന്ദനങ്ങൾ!

    ReplyDelete
  21. അല്‍പ്പം താമസിച്ചെങ്കിലും നല്ല ഒരു കവിതവായിച്ച സന്തോഷം ഞാന്‍ പങ്കുവെക്കുന്നു .
    വരികള്‍ ലളിതവും മനോഹരവും

    ReplyDelete
  22. നല്ല വരികള്‍ ..
    ആശംസകള്‍ ഇക്കാ

    ReplyDelete
  23. നന്നായിരിക്കുന്നു ,നല്ല വരികള്‍ .

    ReplyDelete
  24. പ്രിയപ്പെട്ട ഇക്ക,

    സുപ്രഭാതം !

    മഹത്തായ ഒരു ആശയം വളരെ ലളിതമായി എഴുതി.

    ഹാര്ദമായ അഭിനന്ദനങ്ങള്‍ !

    സസ്നേഹം,

    അനു

    ReplyDelete
  25. മനസ്സില്‍ തൊടുന്നു മടങ്ങിപ്പോകുന്നു,
    അതുപോലെ ഈ കവിതയും.
    സുന്ദരമായ വരികള്‍ ...
    ആശംസകള്‍ ....

    ReplyDelete
  26. കവിത വെറും വാക്കുകള്‍ അടക്കിവെക്കല്‍ മാത്രമല്ലെന്ന് ഇത് പോലുള്ള ചില ബ്ലോഗ്ഗുകള്‍ ഓര്‍മ്മിപ്പിക്കുന്നു. ലളിതമായ ഭാഷയില്‍ വാക്കുകളെ അര്‍ത്ഥവത്തായി വിന്യസിക്കാനുള്ള ഈ ചാതുരിയാണ്‌ ശ്രീ മുഹമ്മെദിലെ കവിയെ ഔന്നത്യത്തില്‍ എത്തിക്കുന്നത് എന്ന് ആര്‍ക്കും നിസ്സംശയം പറയാം ... ആശംസകള്‍

    ReplyDelete