Post Page Advertisement [Top]

...

പുരാണ കിട്ടം

ണ്ടെന്റെ തമ്പ്രാന്റെ കയ്യില് നാട്
അടിയന്റെ കൈയ്യില് മുടിങ്കോല്
പണ്ടെന്റെ തമ്പ്രാന്റെ കണ്ണില് കാട്
അടിയന്റെ നെഞ്ചില് കിളിക്കൂട്

പണ്ടെന്റെ തമ്പ്രാന്റെ പേരില് കുന്ന്
അടിയന്‍റെ പേരില്  അരക്കന്ന്
പണ്ടെന്റെ തമ്പ്രാന്റെ നാവില് പൊന്ന്
അടിയന്റെ തലയില് കളിമണ്ണ്.

പണ്ടത്തെ നാടിന്ന് പട്ടണക്കാട്
പണ്ടത്തെ കാടിന്ന് റബ്ബറുങ്കാട്
അമ്പലപ്പറമ്പില് പേരിനൊരാല്
ഉപ്പിണിപ്പാടത്ത് പേരിനൊരാട്

കുന്നെല്ലാം ചോരപ്പുഴയും കടന്ന്..
കുട്ട്യോളെല്ലാം മോഹക്കടല് തുഴഞ്ഞ്..
തമ്പ്രാന് പൂതിക്കൊരഞ്ചാറ് തെങ്ങ്
അതുമതി മോന്തിക്ക് അടിയനഞ്ഞൂറ്

അങ്ങാടിയില്‍ ചെന്നാല്‍ അഞ്ചെട്ട് ഭാഷ
അമ്മയെക്കണ്ടാലും അറിയാത്ത ചേഷ്ട
മണ്ണിനും കല്ലിനും മണലിനും ബൈപ്പാസ്‌
വെറുമൊരു കോള്..കഴുത്തില് വാള്!

ഇളം വെയില്‍ കൊണ്ടാല് അടിയന് വാട്ടം
കുടവയര്‍ കുറയ്ക്കുവാന്‍ തമ്പ്രാന്‍റെ ഓട്ടം
അരിയും പഞ്ചാരയും അടിയന് മാത്രം
അത് കേട്ടാല്‍ തമ്പ്രാന് ഒടിയന്റെ നോട്ടം

തമ്പ്രാന്റെ ഉള്ളിലുള്ളോണനിലാവ്
ക്ഷണനേരം കൊണ്ടൊരു ഓട്ടമുക്കാല്
അടിയന്റെ ഉള്ളില്‍ നുരയുന്നു, കാല് 
അതുകൊണ്ട് ചുണ്ടില് പാക്കറ്റ് പാല് !





c
  1. പഴമയും പുതുമയും ആശംസകൾ.

    ReplyDelete
  2. വായിച്ചു.. ആശംസകള്‍
    ദൃശ്യ

    ReplyDelete
  3. അതേയതേ...ചുണ്ടിലിപ്പോ പായ്ക്കറ്റ് പാല്

    ReplyDelete
  4. തമ്പ്രാനും ഞാനും ...
    കവിത ഇഷ്ട്ടമായി .. ആശംസകള്‍

    പണ്ടത്തെ നാടിന്ന് പട്ടണക്കാട്
    പണ്ടത്തെ കാടിന്ന് റബ്ബറുങ്കാട്
    അമ്പലപ്പറമ്പില് പേരിനൊരാല്
    ഉപ്പിണിപ്പാടത്ത് പേരിനൊരാട്

    വാസ്തവം !!!!!

    ReplyDelete
  5. രസിച്ചു വായിച്ചു..,
    അന്നുമിന്നും നമ്മളൊക്കെ അടിയാന്മാര് തന്നെ.എന്തിനുമേതിനും അജണ്ഢയുള്ള നാട്ടില്‍ നാം എന്നും അടിയാന്മാര്‍ തന്നെ.

    ReplyDelete
  6. അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം ഭംഗിയായി വരികളിലാക്കി. കവിത ഇഷ്ടപ്പെട്ടു.

    ReplyDelete
  7. അടിയനും മാറി, തമ്പ്രാനും മാറി.
    മണ്ണും മാറി, വിണ്ണും മാറി
    ഭംഗിയായി പറഞ്ഞു

    ReplyDelete
  8. പണ്ടത്തെ തംബ്രാനിന്നു അടിയാനും ,അടിയാന്‍ തംബ്രാനുമായി മാറിയിട്ടുണ്ട്,അത് മറ്റൊരു മാറ്റം.
    നല്ല വിഷയം നന്നായിപ്പറഞ്ഞു

    ReplyDelete
  9. ഭംഗിയായി എഴുതി... ആസംസകൾ....

    ReplyDelete
  10. അന്നും ഇന്നും ഭംഗിയായി പറഞ്ഞു ...!!

    ReplyDelete
  11. അവസാനഭാഗത്തോട്ടവ്യക്തമാണെനിക്ക്..
    അന്നുമിന്നുമൊരേ പോലെയെന്നതിന് നമ്മുടെ നാടിനെ മറ്റ് നാടുമായ് താരതമ്യം ചെയ്യുമ്പോള്‍ നമ്മള്‍ സ്വര്‍ഗ്ഗരാജ്യത്താണ്, അതിനു നന്ദി പലരോടും ഓര്‍ക്കാം നമുക്ക്!!

    ReplyDelete
  12. ഈ പഴമയും പുതുമയും കാണാന്‍ എന്ത് ഭംഗി ആശംസകള്‍ ചെറിയാക്കാ

    ReplyDelete
  13. നല്ല എഴുത്ത്...പിന്നിലേക്ക്‌ തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിക്കുന്ന വരികള്‍

    ReplyDelete
  14. മാറ്റമില്ലാത്തതായി മാറ്റം മാത്രമേയുള്ളൂ എന്ന് കേട്ടിട്ടില്ലേ..

    കവി പറഞ്ഞത് വാസ്തവം.

    ReplyDelete
  15. നല്ല വരികള്‍..

    ReplyDelete
  16. പ്രിയ സുഹൃത്തെ,പോസ്റ്റു ഇപ്പോഴാണ് കണ്ടത്.നാട്ടുനന്മയുടെ തനതുശൈലിയിലുള്ള ഈ കവിത താകളുടെ മറ്റു കവിതകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു.അഭിനന്ദനങ്ങള്‍

    ReplyDelete
  17. മാറ്റം എല്ലായിടത്തും.
    അടിയനും തമ്പ്രാനും
    മണ്ണും വിണ്ണും എല്ലാം.
    വാക്കുകളുടെ ചിട്ടയും അക്ഷരങ്ങളുടെ അടുക്കും മനോഹരം.

    ReplyDelete
  18. തമസ്സും വെളിച്ചവും പര്യാമെന്നോതി
    ചങ്ങാത്തമാകുന്നിരകളും വേടനും..!

    ReplyDelete
  19. ഉണ്ട് ഇത് അന്നുമിന്നും പേരുകള്‍ മാത്രം മാറി നമ്മുടെ ഇടയിലുണ്ട്
    നല്ല പകര്‍ന്നാട്ട കവിത ഇഷ്ടമായി

    ReplyDelete
  20. നാടൻപാട്ടിന്റെ ഈണമുള്ള കവിത നന്നായിരിക്കുന്നു.

    പണ്ട് മുത്തപ്പന്റെ തോളിൽ
    കൈക്കോട്ടു മഷുവാണ്
    ഇപ്പൊ മുത്തപ്പന്റെ തോളിൽ
    കസവുമുണ്ടാണ്
    ഓ മുത്തപ്പാ എന്റെ മുത്തപ്പാ...

    ReplyDelete
  21. മാറ്റങ്ങള്‍......
    ആശംസകള്‍

    ReplyDelete