Post Page Advertisement [Top]

...

ഉപ്പും മുളകും

Uppumulkum

ഉപ്പും മുളകും

അത്താഴം മുട്ടിയപ്പോള്‍
അവള്‍ക്ക് ഹാലിളകി..
ഉപ്പില്ല..മുളകില്ല..
അത്താഴം കിട്ടിയപ്പോള്‍
അയാള്‍ക്കും ഹാലിളകി..
ഉപ്പില്ല..മുളകില്ല..

പ്രവാസം

അക്കരെ പോയപ്പോള്‍
അധികച്ചിലവ്
ഇക്കരെ വന്നപ്പോള്‍
അവധി കുറവ്.

മാടം 

അച്ഛന്‍ പെരുവഴിയിലിഴഞ്ഞു
അമ്മ അടുക്കളയില്‍ പുകഞ്ഞു
മകന്‍ മാനം നോക്കിയിരുന്നു
മകള്‍ മാടം വിട്ടു പറന്നു.

വല

ഡാഡി  ഫേസ്ബുക്ക്  ലൈക്കില്‍
മമ്മി ജീമെയില്‍ ടാക്കില്‍
കുട്ടി യുട്യൂബ് ലൈവില്‍
കള്ളന്‍ ബ്ലാക്ക്‌ & വൈറ്റില്‍ .






c
  1. blank

    ഇതെനിക്കു വളരെ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചു പ്രാസമൊപ്പിച്ചുള്ള പ്രയോഗങ്ങള്‍. എല്ലാം ചിന്തോദ്ദീപകം.

    ReplyDelete
  2. blank

    ഉപ്പുമുണ്ട് മുളകുമുണ്ട്...ഈ കവിതയില്‍

    ReplyDelete
  3. blank

    കാലിക പ്രസക്തമായ വരികള്‍ ..

    ReplyDelete
  4. blank

    ഉപ്പും മുളകുമുള്ള നല്ല വരികള്‍.നന്മകള്‍ നേരുന്നു അധിക ചിലവുള്ള,അവധി കുറവുള്ള ഈ പ്രവാസിക്ക്.

    ReplyDelete
  5. blank

    നല്ല കാര്യങ്ങൾ...
    ഉപ്പും മുളകും കൂടുതൽ ഇഷ്ടപ്പെട്ടു...

    ReplyDelete
  6. blank

    കളി ,ചിരി, കാര്യം
    എല്ലാം നന്നായി
    ആശംസകള്‍

    ReplyDelete
  7. blank

    എരിവും പുളിയിയും ഉപ്പുമുള്ള വരികള്‍...

    ReplyDelete
  8. blank

    മനോഹരമായി അവതരിപ്പിച്ചു......

    ReplyDelete
  9. blank

    നര്‍മത്തില്‍ ചാലിച്ച സാരവത്തായ കവിതകള്‍ .എല്ലാം ഒന്നിനൊന്നു മികച്ചുനില്‍ക്കുമ്പോള്‍ എല്ലാം വളരെ വളരെ ഹൃദ്യമെന്നു പറയട്ടെ.

    ReplyDelete
  10. blank

    ഗുളിക രൂപത്തിലുള്ള ചിന്താശകലങ്ങള്‍ എവിടെ നിന്നാണ് വരുന്നത് ....

    ReplyDelete
  11. blank

    കൊച്ചു കൊച്ചു മനോഹര കവിതകള്‍.
    അവ പേറുന്നതോ ഉത്തമ ചിന്തകളും.
    ഈ ഉദ്യമം ഏറെ ഇഷ്ട്ടപെട്ടു.... ശ്രീ മൊഹമ്മദ്‌

    ReplyDelete
  12. blank

    ആഹാ...രസകരായിരിയ്ക്കുന്നു ട്ടൊ...ആശംസകള്‍..!

    ReplyDelete
  13. blank

    എല്ലാം ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്നു.. ഏതാനും വരികളിലൂടെ ഒരുപാട് ചിന്തിപ്പിക്കാനുള്ള ഈ കഴിവ് പ്രശംസനീയം തന്നെ..

    ReplyDelete
  14. blank
  15. blank

    ഉപ്പും മുളകും കൂടുതൽ ഇഷ്ടപ്പെട്ടു..

    ReplyDelete
  16. blank

    ഉപ്പും മുളകും ഇഷ്ടായി. ആശംസകള്‍...

    ReplyDelete
  17. blank

    കുഞ്ഞുണ്ണിക്കവിത പോലെ എല്ലാ കവിതകളും ഉഗ്രന്‍...

    ReplyDelete
  18. blank

    നല്ല എരിവും പുളിയും

    ReplyDelete
  19. blank

    ചിന്തയുടെ എരിവും മുളകും

    ReplyDelete
  20. blank

    എന്തിനാണ് അധികം വാക്കുകള്‍!
    ചിരിപ്പിച്ചു, ചിന്തിപ്പിച്ചു.
    brevity is the soul of wit എന്ന് ആരാണ് പറഞ്ഞത്?
    അത് തന്നെയാണ് ഇത്. വളരെ ഇഷ്ടമായി.

    ReplyDelete
  21. blank

    മൂന്ന് കവിതകളും നന്ന്. എനിക്ക് ഏറ്റവും ഇഷ്റ്റപ്പെട്ടത് ഉപ്പും 
    മുളകും ആണ്.

    ReplyDelete
  22. blank

    ഉഗ്രന്‍ കവിതകള്‍. നര്‍മ്മ കവിതകളും മാഷ്‌ എഴുതും അല്ലേ.

    ReplyDelete
  23. blank

    നല്ല ചിനി മുളകുകള്‍
    ചെറുതായെങ്കിലെന്തു
    എറിഞ്ഞു കേറുന്നു കവിത

    ReplyDelete
  24. blank

    'മാടം' നന്നായിരിക്കുന്നു

    ReplyDelete
  25. blank

    ഇവിടുത്തെ കവിതയില് ഉപ്പും മുളകും പാകം :)

    ReplyDelete
  26. blank

    ആഹ. ഉപ്പും മുളകും എല്ലാം പാകത്തിന്.

    ReplyDelete
  27. blank

    ഉപ്പും മുളകും മാത്രമല്ല, വായ്ക്കു രുചിയുള്ള മറ്റു വകകളും ഇതിലുണ്ടല്ലോ. ഭാവുകങ്ങൾ.

    ReplyDelete
  28. blank

    നന്നായിരിക്കുന്നു
    ആശംസകള്‍

    ReplyDelete
  29. blank
  30. blank

    ഉപ്പില്ലെങ്കിലും മുളകില്ലെങ്കിലും നെറ്റ് ഉണ്ട് വീട്ടില് ആൾക്കാര് വീട്ടിൽ ഇല്ലെങ്കിലും ഓണ്‍ലൈനിൽ കാണും ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് കള്ളൻ കൂടുതൽ ഇഷ്ടം

    ReplyDelete
  31. blank

    ഉപ്പും,മുളകും കലകലക്കി.
    വളരെ നല്ല കവിത.
    സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.

    ശുഭാശംശകൾ...

    ReplyDelete