Post Page Advertisement [Top]

...

മനുഷ്യപര്‍വ്വം

manushyaparvvam

വെറും കയ്യോടെ പുറപ്പെട്ടു പോയവര്‍ 
വന്മലകള്‍ ചുമന്ന് തിരിച്ചെത്തുമ്പോള്‍ 
അനുനിമിഷം ഉദിച്ചുയരുന്നുണ്ട് 
അനന്തവിസ്മയങ്ങളില്‍ 
അഗ്നിജന്മനക്ഷത്രങ്ങള്‍ .
അമരനാവാനുള്ള  
മനുഷ്യമഹത്വം മനസ്സിലാക്കിയവ 
ഭൂമിയുടെ ആകര്‍ഷണവലയത്തില്‍  
ഒരു മനുഷ്യയൌവ്വനത്തിനു കൊതിച്ച്      
അനവരതമലയുന്നു.

അസുരനാവാനുള്ള     
മനസ്സിന്‍ ജഡത്വം തിരിച്ചറിഞ്ഞവ
മനുഷ്യഭൂമികയെ ഭയന്ന്             
ഒരജ്ഞാത ക്ഷീരപഥം തേടി
പ്രകാശവേഗത്തിലകലുന്നു. 

പ്രപഞ്ചസമേതം 
വളര്‍ന്നു വലുതാകുന്നുണ്ട്,
മനുഷ്യത്വത്തിനുവേണ്ടിയുള്ള
ഭൂമിയുടെയും നക്ഷത്രങ്ങളുടേയും
പ്രാര്‍ഥനാകിരണങ്ങള്‍ .


    

c
  1. blank

    കവിത നന്നായി. ആശംസകള്‍
    ജയരാജന്‍ വടക്കയില്‍

    ReplyDelete
  2. blank

    പ്രപഞ്ചസമേതം
    വളര്‍ന്നു വലുതാകുന്നുണ്ടപ്പോഴും
    മനുഷ്യത്വത്തിനുവേണ്ടിയുള്ള
    ഭൂമിയുടെയും നക്ഷത്രങ്ങളുടേയും
    പ്രാര്‍ഥനാകിരണങ്ങള്‍ .

    കൊള്ളാം, വരികൾ നന്നായി.

    ReplyDelete
  3. blank

    വെറും കയ്യോടെ പുറപ്പെട്ടു പോയവര്‍
    വന്മലകള്‍ ചുമന്ന് തിരിച്ചെത്തുമ്പോള്‍ ...

    പലരുടേയും സ്വപ്നം :)

    കവിത നന്നായി!

    ഓഫ്: എന്റെ കുഞ്ഞുമ്മാന്റെ ഭര്‍ത്താവിന്റെ പേരും മുഹമ്മദ് എന്നാണ് (മണി) ആറങ്ങോട്ട് കര എഴുമങ്ങാടാണ് താമസം. അവരെ അറിയുമോ?

    ReplyDelete
  4. blank
  5. blank

    വിഭവം തേടി മറുനാട്ടിൽ പോയവന്റെ സംഗതികൾ..
    ഇഷ്ടപ്പെട്ടു കവിത.

    ReplyDelete
  6. blank

    ഭൂമിയുടെയും നക്ഷത്രങ്ങളുടേയും
    പ്രാര്‍ഥനാകിരണങ്ങള്‍...മനുസ്യത്വത്തിനു വേണ്ടിത്തന്നെയാണ്. നന്നായി വരികൾ!

    ReplyDelete
  7. blank

    ശാസ്ത്രം ജയിക്കും മനുഷ്യര്‍ തോല്‍ക്കും ..:)

    ReplyDelete
  8. blank

    ഭൂമിയുടേയും നക്ഷത്രങ്ങളുടേയും പ്രാർത്ഥനാകിരണങ്ങൾക്ക് ദീപ്തിപകരാൻ ഒപ്പം സുമനസ്സുകളുടെ പ്രാർത്ഥനകളും പ്രവർത്തികളും ഉണ്ടായെങ്കിൽ......

    ReplyDelete
  9. blank

    നല്ല വരികള്‍, നല്ല സങ്കല്പം, പ്രത്യേകിച്ചും ആ “വന്മല”യെന്ന സങ്കല്പം

    ReplyDelete
  10. blank

    മനുഷ്യത്വത്തിനുവേണ്ടിയുള്ള
    പ്രാര്‍ഥനാകിരണങ്ങള്‍ .

    ReplyDelete
  11. blank
  12. blank

    ഉള്ളത് പറയാലോ. എനിക്ക് ശരിക്കും പിടികിട്ടിയില്ല.

    ReplyDelete
  13. blank

    വീണ്ടും വീണ്ടും വായിക്കുമ്പോള്‍ ആഴത്തില്‍ അര്‍ത്ഥ തലങ്ങള്‍ നിറയുന്ന നല്ല കവിത.

    ReplyDelete
  14. blank
  15. blank

    This comment has been removed by the author.

    ReplyDelete
  16. blank

    വ്യത്യസ്തമായിരുന്നു കവിതകള്‍ ...

    ആശംസകളോടെ,

    ReplyDelete